ആലത്തിയൂർ: കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ രജിസ്റ്റർ ചെയ്ത ഒന്നാംവർഷ, രണ്ടാംവർഷ ഓപൺ സ്കൂൾ വിദ്യാർഥികൾക്കുള്ള നവംബർ -അഞ്ചിന് രാവിലെ ഒമ്പത് മുതൽ ആരംഭിക്കും. വിദ്യാർഥികൾ മെമ്മോ കാർഡ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ശാസ്ത്രോത്സവം വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രോത്സവം - വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ യു. ശിഹാബ് അധ്യക്ഷത വഹിച്ചു. ബി.പി.ഒ പി.എ. ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ വൈ. പ്രസിഡൻറ് പി.ടി. സുധാകരൻ, പ്രിൻസിപ്പൽ എം.പി. ഫാത്തിമക്കുട്ടി, സുരേഷ് പൂവാട്ടുമീത്തൽ, സി. അച്യുതൻ, കെ.ടി. ജഗദീഷ്, വി.പി. ബാലസുബ്രഹ്മണ്യൻ, ടി.പി. ഷാജു റഹ്മാൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.കെ. ശോഭ സ്വാഗതവും കൺവീനർ സി.വി. സുജാത നന്ദിയും പറഞ്ഞു. കെ. പ്രേംരാജ്, വി.പി. സുമേഷ്, പി.പി. സത്യനാഥൻ, ടി. മൻസൂർ നവാസ് എന്നിവർ നേതൃത്വം നൽകി. രണ്ടുദിവസമായി നടന്ന ശാസ്ത്രോത്സവത്തിൽ നിർമാണ പ്രവർത്തനങ്ങൾ, പ്രോജക്ട് അവതരണം, ഫീൽഡ് ട്രിപ്, വിദഗ്ധരെ പങ്കെടുപ്പിച്ച് ക്ലാസുകൾ തുടങ്ങിയവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.