ലഹരിക്കെതിരെ പ്രതിരോധ വലയം

അരീക്കോട്: കൗമാരക്കാർക്കിടയിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ഉഗ്രപുരത്ത് ശിവദാസൻ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ പ്രതിരോധവലയം തീർത്തു. അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ, എസ്.എൻ.എം.എ.എൽ.പി സ്കൂൾ വിദ്യാർഥികൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ എന്നിവർ മനുഷ്യവലയം തീർക്കുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. പൊതുയോഗം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പറമ്പൻ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പാഴത്തിങ്ങൽ മുനീറ അധ്യക്ഷത വഹിച്ചു. മെംബർമാരായ അബൂബക്കർ സിദ്ദിഖ്, എം.പി. ഭാസ്ക്കരൻ, സനാഉല്ല ആലുക്കൽ, രതീഷ്, സ്വാഗതസംഘം ചെയർമാൻ അബ്ദുൽ കരീം ചോല എന്നിവർ സംസാരിച്ചു. ഫോട്ടോ: ലഹരിക്കെതിരെ ഉഗ്രപുരത്ത് നടന്ന പ്രതിരോധ വലയം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.