കൊല്ലങ്കോട്: റോഡിലെ കുഴി അടക്കുന്നതിൽ അപാകതയുണ്ടെന്നാരോപിച്ച് നാട്ടുകാരും തൊഴിലാളികളും തമ്മിൽ വാക്കുതർക്കം. കൊല്ലങ്കോട് -പുതുനഗരം റോഡിലെ കുഴികൾ മുഴുവനും നികത്തുന്നില്ലെന്നാരോപിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്. വലിയ കുഴികൾ മുഴുവൻ നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടപ്പോൾ നികത്തുവാനുള്ള സാമഗ്രികൾ കുറവാണെന്ന് തൊഴിലാളികൾ പറഞ്ഞതാണ് പ്രശ്നത്തിന് കാരണം. ഊട്ടറയിൽ റോഡിലെ വലിയ കുഴികൾ ഓട്ടോൈഡ്രവർമാർ നികത്തിയിരുന്നു. ഊട്ടറയിൽ മലിനജലം കെട്ടിനിന്ന കുഴിയിൽ വെള്ളം നീക്കംചെയ്യാതെ കുഴിയടക്കുന്നതിനെതിരെ പ്രതികരിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നേരിൽ പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു. കഞ്ചാവ് പിടികൂടി കൂട്ടുപാത: തമിഴ്നാട്ടിൽനിന്ന് എറണാകുളത്ത് വിൽപനക്ക് കൊണ്ടുവന്ന 300ഗ്രാം കഞ്ചാവ് പാലക്കാട് കൂട്ടുപാതയിൽ പറളി എക്സൈസ് സംഘം പിടികൂടി. എറണാകുളം നായരമ്പലം കളത്തിൽ വീട്ടിൽ സുനീഷ് (23), എറണാകുളം പുതുവൈപ്പിൽ കുരിശിങ്കൽ വീട്ടിൽ റോബിൻ (22) എന്നിവരെ അറസ്റ്റു ചെയ്‌തു. ശനിയാഴ്ച വൈകീട്ട് 5.30ന് പറളി എക്സൈസ് സംഘം കൂട്ടുപാതയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ ബസിൽനിന്ന് ഇവർ ഇറങ്ങി ഓടുകയായിരുന്നു. എക്സൈസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടി. പറളി എക്സൈസ് റേഞ്ച് ഇൻസ്പക്ടർ കെ.എസ്. പ്രശോഭ് പ്രവൻറിവ് ഓഫിസർ ആർ. റിനോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രേംകുമാർ, അഭിലാഷ്, ഡ്രൈവർ രഘുനാഥൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക് കോട്ടായി: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറളി ഓടനൂർ വാഴപ്പള്ളം അപ്പുക്കുട്ടെൻറ മകൻ സുരേഷി-നെയാണ് (40) തലക്ക് സാരമായി പരിക്കേറ്റ് ആദ്യം പാലക്കാട്ടെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകീട്ട് ആറിന് കോട്ടായി-പൂടുർ റൂട്ടിൽ അയ്യംകുളത്തിനും ഓടനൂർ ജങ്ഷനും ഇടക്കാണ് അപകടം. എതിർദിശകളിൽനിന്ന് വരികയായിരുന്ന ബൈക്കുകളാണ് ഇടിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.