കോട്ടക്കൽ: ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് ഫോറം തിരൂർ ചേർന്നു. പെരുമണ്ണ പഞ്ചായത്തിലെ പാലച്ചിറമാട് ഇബ്രാഹീമിെൻറ വസതിയിൽ ചേർന്ന യോഗം ജില്ല പ്രസിഡൻറ് ശിഹാബുദ്ദീൻ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. നിരന്തരം വാഹനാപകടം നടക്കുന്ന പാലച്ചിറമാട്ടിലെ റോഡ് ആക്സിഡൻറ് സഹായസേനയെ സജീവമാക്കാൻ തീരുമാനിച്ചു. വാർഡ് അംഗം ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ജിഹാദ്, സാബിറ, റഫീഖ്, തങ്കമണി എന്നിവർ സംസാരിച്ചു. ഫൈസൽ സ്വാഗതവും ആബിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.