പാലക്കാട്: അർഹമായ സ്ഥാനം ലഭിച്ചില്ലെങ്കിൽ എൻ.ഡി.എയിൽ തുടരില്ലെന്ന സൂചന നൽകി ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാലക്കാട് നടന്ന ജില്ല പ്രവർത്തക സമിതി യോഗത്തിലാണ് അടുത്ത തവണ ബി.ഡി.ജെ.എസ് ഉൾപ്പെട്ട മുന്നണി കേരളം ഭരിക്കുമെന്നും രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വെള്ളാപ്പള്ളി നടേശൻ എൻ.ഡി.എ സഖ്യം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയിരുന്നെങ്കിലും തുഷാർ വെള്ളാപ്പള്ളി ആദ്യമായാണ് നിലപാട് കർശനമാക്കുന്നത്. വേങ്ങരയിലെ എൻ.ഡി.എയുടെ ദയനീയ പ്രകടനവും ബി.ജെ.പിയുടെ വാദ്ഗാന ലംഘനവുമാണ് തുഷാർ വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. കേന്ദ്ര സ്ഥാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ സെപ്റ്റംബറിൽ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ ബി.ഡി.ജെ.എസിന് അമർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.