എ.ബി.വി.പി 'ചലോ കേരള' മാർച്ച്​ നവംബർ 11ന്​

കോയമ്പത്തൂർ: സി.പി.എമ്മി​െൻറ കൊലപാതക രാഷ്ട്രീയത്തിനെതിരെ എ.ബി.വി.പി നേതൃത്വത്തിൽ നവംബർ 11ന് തിരുവനന്തപുരത്ത് 'ചലോ കേരള' മാർച്ച് സംഘടിപ്പിക്കുമെന്ന് ദേശീയ ജന. സെക്രട്ടറി വിനയ്ബിഡ്രെ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 50,000 വിദ്യാർഥികൾ മാർച്ചിലും പൊതുസമ്മേളനത്തിലും പെങ്കടുക്കും. കൊലപാതക രാഷ്ട്രീയവും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്ന എസ്.എഫ്.െഎയും സി.പി.എമ്മും കേരളത്തിന് പുറത്ത് മനുഷ്യാവകാശങ്ങൾക്കും വിദ്യാർഥികളുടെ അവകാശങ്ങൾക്കുംവേണ്ടി പോരാട്ടം നടത്തുന്നത് വിരോധാഭാസമാണ്. കമ്യൂണിസ്റ്റുകാരല്ലാത്തവരെ അക്രമത്തിലൂടെയാണ് ഇവർ നേരിടുന്നത്. കേരളത്തെ ജനാധിപത്യപരമായ മാർഗത്തിലൂടെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ദേശീയ സെക്രട്ടറി നിതിഷും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.