മലപ്പുറം: ഫാഷിസ്റ്റ് വിരുദ്ധ കാൻവാസുമായി മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ വരക്കൂട്ടം. മലപ്പുറത്ത് നടക്കുന്ന പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളന ഭാഗമായാണ് കലാകാരന്മാർ ഫാഷിസ്റ്റ് വിരുദ്ധ കാൻവാസ് തീർത്തത്. പത്രപ്രവർത്തകരുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും നേരെ ഉയരുന്ന അസഹിഷ്ണുതകൾക്കെതിരെ വർണങ്ങൾ കൊണ്ടുള്ള പ്രതിഷേധമൊരുക്കുകയായിരുന്നു കലാകാരന്മാർ. പ്രതിരോധ വര മന്ത്രി കെ.ടി. ജലീൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഐക്യദാർഢ്യ ഒപ്പ് ചാർത്തി. ദേവ പ്രകാശ്, സുരേഷ് ചാലിയത്ത്, ഷമീം സീഗൾ, കെ.ടി. അബ്ദുൽ അനീസ്, ശബീബ മലപ്പുറം, റിഞ്ചു വെള്ളില, സേതു മക്കരപ്പറമ്പ്, നൗഷാദ് വെള്ളിലശ്ശേരി, ബഷീർ കൊടിയത്തൂർ, മുഖ്താർ ഉദരംപൊയിൽ തുടങ്ങിയവർ ചിത്രം വരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.