സർഗാത്മക കഴിവുകൾ വളർത്തിയെടുക്കണം ^​അഡ്വ. എം. ഉമ്മർ എം.എൽ.എ

സർഗാത്മക കഴിവുകൾ വളർത്തിയെടുക്കണം -അഡ്വ. എം. ഉമ്മർ എം.എൽ.എ കീഴാറ്റൂർ: സർഗാത്മക കഴിവുകൾ വളർത്താൻ ലഭിക്കുന്ന അവസരങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഡ്വ. എം. ഉമ്മർ എം.എൽ.എ. ആരോഗ്യകരമായ മത്സരങ്ങൾക്കൊപ്പം വായന വളർത്തിയെടുക്കാനും കുട്ടികൾ ശ്രദ്ധിക്കണം. ഒറവംപുറം ജി.എം.യു.പി സ്കൂളിൽ നടന്ന വിദ്യാരംഗം കലാസാഹിത്യ വേദി മേലാറ്റൂർ ഉപജില്ല സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസീത മണിയാണി അധ്യക്ഷത വഹിച്ചു. കവി ജി.കെ. രാംമോഹൻ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് വൈജ്ഞാനിക സാഹിത്യത്തിനായി ഏർപ്പെടുത്തിയ പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാര ജേതാവും മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ഡോ. ജ്യോതികയെ മേലാറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. രാംദാസ് വിദ്യാരംഗത്തി​െൻറ ഉപഹാരം നൽകി ആദരിച്ചു. കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. ഖദീജ, ബ്ലോക്ക് മെംബർ എൻ. മുഹമ്മദ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. നിസാർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി. മുഹമ്മദ് റാഫി, വാർഡ് മെംബർമാരായ എം. കുഞ്ഞിമുഹമ്മദ്, ഒ.പി. മുഹമ്മദ് എന്ന മാനുപ്പ, ബി.പി.ഒ പി. മനോജ് കുമാർ, എച്ച്.എം ഫോറം സെക്രട്ടറി ഉമ്മർ പാലഞ്ചീരി, പി.ടി.എ പ്രസിഡൻറ് എൻ.കെ. ഷാജി, വൈസ് പ്രസിഡൻറ് കെ. മുജീബ് റഹ്മാൻ, പ്രധാനാധ്യാപകൻ പി. സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി യു. സന്തോഷ്‌, വിദ്യാരംഗം ഉപജില്ല കോഓഡിനേറ്റർ പി. വേണുഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് എൽ.പി വിഭാഗത്തിൽ സാഹിത്യം, അഭിനയം, ചിത്രം എന്നീ മേഖലകളിൽ നടന്ന ശിൽപശാലകൾക്ക് ഒ.എം. അനൂപ്, വാസു കാറൽമണ്ണ, എം. ഹരിദാസൻ എന്നിവരും യു.പി, എച്ച്.എസ് വിഭാഗത്തിൽ കഥ, കവിത, ചിത്രം, കവിതാലാപനം, നാടൻപാട്ട്, അഭിനയം എന്നീ മേഖലകളിൽ നടന്ന ശിൽപശാലകൾക്ക് പി.എം. ദിവാകരൻ, ശശികുമാർ സോപാനത്ത്, കെ.എം. നാരായണൻ, രമേഷ് വട്ടിങ്ങാവിൽ, കലാമണ്ഡലം അനീഷ്, പ്രേമൻ ചെമ്രക്കാട്ടൂർ എന്നിവരും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.