പൊന്നാനി: പട്ടികജാതി-വർഗ വകുപ്പിെൻറയും കിർത്താഡ്സിെൻറയും ആഭിമുഖ്യത്തിൽ നടത്തുന്ന കലാ-സാംസ്കാരിക പരിപാടിയായ 'ഗദ്ദിക' ഈ വർഷം പൊന്നാനിയിൽ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ വർഷം മുതൽ സംസ്ഥാനത്ത് രണ്ട് സ്ഥലങ്ങളിൽ നടത്താനാണ് സർക്കാർ തീരുമാനം. ഒരെണ്ണം കൊല്ലം ജില്ലയിലാണ് നടത്തുന്നത്. പാരമ്പര്യ മരുന്നുകൾ, കര കൗശല വസ്തുക്കൾ ആദിവാസി വനവിഭവങ്ങൾ, ഭക്ഷണങ്ങൾ തുടങ്ങി നൂറിലധികം വിപണന സ്റ്റാളുകൾ എന്നിവ ഇതിെൻറ ഭാഗമായി ഉണ്ടാകും. 10 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ എല്ലാ ദിവസവും കലാപരിപാടികൾ പ്രത്യേകം സ്റ്റേജിൽ അരങ്ങേറും. കുറ്റിയറ്റുപോകുന്ന ഗോത്രകലകളോടൊപ്പം വിവിധ തനത് നാടൻ കലാരൂപങ്ങളും മലബാറിെൻറ തനത് കലകളും അരങ്ങേറും. പൊന്നാനിക്ക് ലഭിക്കുന്ന വലിയ കലാ-സാംസ്കാരിക മേളയായിരിക്കും ഗദ്ദിക. പദ്ധതിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി തിങ്കളാഴ്ച രാവിലെ 9.30ന് പൊന്നാനി ചമ്രവട്ടം ആർ.വി പാലസിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.