തിരൂരങ്ങാടി: ലോട്ടറി നമ്പർ തിരുത്തി വിൽപനക്കാരനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. പന്താരങ്ങാടി സ്വദേശി തൈശ്ശേരി അയ്യപ്പനാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം രാവിലെ 8.30ന് ചെമ്മാട് ടൗണിലായിരുന്നു സംഭവം. കേരള സർക്കാറിെൻറ കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിലാണ് അവസാനത്തെ ഒറ്റ അക്കം ബ്ലേഡ് വെച്ച് തിരുത്തി തട്ടിപ്പ് നടത്തിയത്. ടിക്കറ്റിലെ അവസാന നമ്പർ എട്ട് എന്നത് സമ്മാനാർഹമായ മൂന്നാക്കി തിരുത്തി ഇയാൾ അയ്യപ്പനെ സമീപിക്കുകയായിരുന്നു. 5000 രൂപയും വിൽപനക്കുണ്ടായിരുന്ന ലോട്ടറി ടിക്കറ്റും അയ്യപ്പൻ ഇയാൾക്ക് കൈമാറി. പണം മാറാൻ ടിക്കറ്റുമായി ഏജൻസിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായതായി ബോധ്യമായത്. ദിവസവും അങ്ങാടികളിൽ ടിക്കറ്റ് വിൽപന നടത്തിയാണ് അയ്യപ്പൻ ജീവിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.