തിരൂരങ്ങാടി: സുന്നി യുവജനസംഘം കാക്കാട് യൂനിറ്റ് സംഘടിപ്പിച്ച ശാഫി സഖാഫി മുണ്ടമ്പ്രയുടെ പഞ്ചദിന . കക്കാട് ടി.ടി. ഉസ്താദ് നഗറിൽ നടന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എം.ടി. അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, ശാഫി സഖാഫി മുണ്ടമ്പ്ര, വി.പി. ഹസൻ കോയ തങ്ങൾ മമ്പുറം, ഉമർ റഹ്‌മാനി എടക്കര, അബ്ദുൽ ബാരി സൈനി, ഹംസ ഹാജി അമ്പാടി, സി.എ. റഹീം, കെ. സാദിഖ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. പോകാട്ട് സഹദുദ്ദീൻ മുസ്‌ലിയാർ സ്വാഗതവും പി. സക്കീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.