തിരൂർ: മലയാള സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് 31ന് ചുമതലയേൽക്കും. നവംബർ ഒന്നിന് നടക്കുന്ന സർവകലാശാലയുടെ സ്ഥാപക ദിനാഘോഷമാകും വൈസ് ചാൻസലർ എന്ന നിലയിൽ ഉഷ ടൈറ്റസിെൻറ ആദ്യ പരിപാടി. എഴുത്തച്ഛൻ സിംപോസിയവും നാലാമത് എഴുത്തച്ഛൻ പ്രഭാഷണവുമാണ് കാമ്പസിൽ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ പത്തിനാണ് ഉദ്ഘാടന പരിപാടി. ഗുജറാത്ത് കേന്ദ്രസർവകലാശാല എമിററ്റസ് പ്രഫസർ ഡോ. ഇ.വി. രാമകൃഷ്ണൻ 'സാഹിത്യചരിത്ര വിജ്ഞാനീയത്തിെൻറ കാണാപ്പുറങ്ങൾ' വിഷയത്തിൽ എഴുത്തച്ഛൻ സ്മാരക പ്രഭാഷണം നടത്തും. ഡോ. എം. ശ്രീനാഥൻ അധ്യക്ഷത വഹിക്കും. 'എഴുത്തച്ഛനും മലയാള നവോത്ഥാനവും' വിഷയത്തിൽ സിമ്പോസിയവും നടക്കും. പോയട്രി ക്ലബിെൻറ ആഭിമുഖ്യത്തിൽ എഴുത്തച്ഛൻ കവിതകളുടെ അവതരണം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.