പാലക്കാട് കലക്ടറേറ്റ് സമ്മേളന ഹാൾ: ജില്ല വികസന സമിതി യോഗം -10.30 പുതുക്കോട്: മണപ്പാടത്ത് ലോകബാങ്കിെൻറ സഹായത്തോടെ നിർമിച്ച ഹോമിയോ ആശുപത്രിയുടെ ഉദ്ഘാടനം-11.00 ആലത്തൂർ വാനൂർ കുന്നംകാട് ക്ഷീരവികസന വകുപ്പിെൻറ പരിശീലന കേന്ദ്രം: ശാസ്ത്രീയ പശു പരിപാലന പരിശീലനം--10.00 ആലത്തൂർ: റേഷൻ കാർഡ് മുൻഗണന പട്ടിക അപേക്ഷയിലെ കൂടിക്കാഴ്ച ക്യാമ്പ്, കണ്ണമ്പ്ര പഞ്ചായത്തിലെ നമ്പർ 14, 17 റേഷൻ കടകളിലെ അപേക്ഷകർ എ.ആർ.ഡി 14 - രാവിലെ 10.00, പുതുക്കോട് പഞ്ചായത്തിലെ നമ്പർ 75, 15, 18, 104 കടകളിലെ അപേക്ഷകർ എ.ആർ.ഡി 104 - രാവിലെ 10.00, പുതുക്കോട് പഞ്ചായത്തിലെ നമ്പർ 76 ,174ലെ അപേക്ഷകർ എ.ആർ.ഡി 76 -രാവിലെ 10.00 കുടുംബശ്രീ മലബാർ അടുക്കള: പ്രദർശന വിപണനമേള മണ്ണാർക്കാട്ട് മണ്ണാർക്കാട്: ജില്ല കുടുംബശ്രീ മിഷനും മണ്ണാർക്കാട് നഗരസഭയും ചേർന്ന് നഗരസഭ പരിസരത്ത് നടത്തുന്ന ഭക്ഷ്യ-സംരംഭ പ്രദർശന വിപണനമേള 'മലബാർ അടുക്കള' ശനിയാഴ്ച തുടങ്ങും. മലബാർ മേഖലയിലെ വൈവിധ്യങ്ങളായ രുചികൾ മേളയിലുണ്ടാവും. വിവിധ ഇനം ബിരിയാണികൾ, മീൻ വിഭവങ്ങൾ, ആവിയിൽ പാകം ചെയ്ത അരിപ്പുട്ട്, കുറ്റിപ്പുട്ട്, ഇലയടകൾ എന്നിവ മേളയുടെ പ്രത്യേകതകളാണ്. ഇതോടനുബന്ധിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനം-, വിപണനം, കല സാംസ്കാരിക പരിപാടികളും നടത്തും. ശനിയാഴ്ച വൈകീട്ട് മൂന്നിന് നഗരസഭ ചെയർപേഴ്സൻ എം.കെ. സുബൈദ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ടി.ആർ. സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസഫ് പാലക്കൽ ആദ്യവിൽപ്പന നടത്തും. വൈകീട്ട് നാലിന് ബ്രഡ് തീറ്റ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ബിരിയാണി മേളയും വെള്ളംകുടി മത്സരവും തിങ്കളാഴ്ച പായസം പാചക മത്സരവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.