വേങ്ങൂർ: മൂന്നുദിനങ്ങളിലായി വേങ്ങൂർ എ.എം.എച്ച്.എസ് സ്കൂളിൽ നടന്ന മേലാറ്റൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു. ശാസ്ത്രമേളയിൽ എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ യഥാക്രമം എ.എൽ.പി.എസ് മേലാറ്റൂർ, കെ.എ.യു.പി.എസ് തച്ചിങ്ങനാടം, ജി.എച്ച്.എസ്.എസ് പട്ടിക്കാട്, ആർ.എം.എച്ച്.എസ്.എസ് മേലാറ്റൂർ ജേതാക്കളായി. പ്രവൃത്തി പരിചയമേളയിൽ എ.എൽ.പി.എസ് ഏപ്പിക്കാട് (എൽ.പി), കെ.എ.യു.പി.എസ് തച്ചിങ്ങനാടം (യു.പി), ജി.എച്ച്.എസ്.എസ് വെട്ടത്തൂർ (എച്ച്.എസ്), എ.എം.എച്ച്.എസ്.എസ് വേങ്ങൂർ (എച്ച്.എസ്.എസ്) ചാമ്പ്യന്മാരായി. ഗണിതമേളയിൽ എൽ.പി വിഭാഗത്തിൽ എ.എൽ.പി.എസ് മേലാറ്റൂരും ഹയർ സെക്കൻഡറിയിൽ എ.എസ്.എം.എച്ച്.എസ്.എസ് വെള്ളിയഞ്ചേരിയും ഒന്നാമതെത്തിയപ്പോൾ യു.പി, എച്ച്.എസ് തലങ്ങളിൽ ആർ.എം.എച്ച്.എസ്.എസ് മേലാറ്റൂരിനാണ് ആദ്യസ്ഥാനം. ഐ.ടി മേളയിൽ യു.പിയിൽ ജി.എച്ച്.എസ്.എസ് പട്ടിക്കാടും ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ എ.എസ്.എം.എച്ച്.എസ്.എസ് വെള്ളിയഞ്ചേരിയും ജേതാക്കളായി. സാമൂഹിക ശാസ്ത്രമേളയിൽ എച്ച്.എസ്, എച്ച്.എസ്.എസ് തലത്തിൽ വെട്ടത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം നേടിയപ്പോൾ എൽ.പിയിൽ മേലാറ്റൂർ എ.എൽ.പി.എസും യു.പിയിൽ വെട്ടത്തൂർ എ.എം.യു.പി.എസും ആദ്യസ്ഥാനം നേടി. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ വി. സുധാകരൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻറ് മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. മേലാറ്റൂർ എ.ഇ.ഒ പി. രാംദാസ്, മേലാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. സിദ്ദീഖ്, വെട്ടത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൻ. അജിത, മേലാറ്റൂർ എസ്.ഐ പി.കെ. അജിത്ത്, സ്കൂൾ മാനേജർ പി. ഹനീഫ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.