ആലത്തൂർ: എൽ.ഐ.സി പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി പൂർണമായും ഒഴിവാക്കണമെന്ന് എൽ.ഐ.സി ഏജൻറ്സ് ഫെഡറേഷൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. ദേശീയ സെക്രട്ടറി ജനറൽ കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബേബി വർഗീസ് അധ്യക്ഷത വഹിച്ചു. വി.ശശി, ആർ.പി.ജയദേവൻ, കെ.സി.രാധാകൃഷ്ണൻ, ആർ.രാജൻ, സലീംകുട്ടി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം തൃശൂർ ഡിവിഷണൽ പ്രസിഡൻറ് കെ.എൽ.വിൻസൻറ് പ്രതാപ് ഉദ്ഘാടനം ചെയ്തു. എ.രാധാകൃഷ്ണൻ, പി.വി.വിജയകുമാർ, കെ.കെ.രമേഷ്, കെ.കെ.മണി, മാധവിക്കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.സി.രാധാകൃഷ്ണൻ -(പ്രസി.), കെ.കെ.മണി, ഇന്ദു (-വൈ. പ്രസി.), ആർ.രാജൻ ചേരമംഗലം (സെക്ര.), പി.കെ.ജയകുമാർ, കൗസല്യ -(ജോ.സെക്ര.), സി.മോഹനൻ (ട്രഷറർ). കർഷക സേന രംഗത്തിറങ്ങി; നടീൽ തകൃതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.