മാരത്തോണ്‍ മ്യൂസിക്‌മേള

പാലക്കാട്: സ്വരലയ ഓര്‍ക്കസ്ട്രയുടെ ആഭിമുഖ്യത്തില്‍ മാരത്തോണ്‍ മ്യൂസിക് മേള സംഘടിപ്പിക്കുന്നു. കഞ്ചിക്കോട് അഹല്യ കാമ്പസിലെ ഓഡിറ്റോറിയത്തില്‍ നവംബര്‍ ഒന്നിന് രാവിലെ ഏഴരക്കാണ് ആരംഭം. ഡോ. നന്ദകുമാര്‍ ആദ്യഗാനം ആലപിക്കും. തുടര്‍ന്ന് പതിനഞ്ചു മണിക്കൂറോളം നിരവധി പേര്‍ ഗാനങ്ങള്‍ ആലപിക്കും. റെക്കോഡ് പ്രകടനത്തില്‍ സൂക്ഷ്മനിരീക്ഷണത്തിനും വിധിപ്രഖ്യാപനത്തിനുമായി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സ് വിദഗ്ധ പാനല്‍ അംഗങ്ങള്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ സ്വരലയ സെക്രട്ടറി ടി.ആര്‍. അജയന്‍, പി. സത്യന്‍, സജോ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.