ഫാഷിസ്​റ്റ്​ വിരുദ്ധ പ്രതിജ്ഞ

ചെർപ്പുളശ്ശേരി: പുരോഗമന കലാ-സാഹിത്യ സംഘം കാറല്‍മണ്ണ യൂനിറ്റ് യെടുത്തു. പി. രാമകൃഷ്ണന്‍ നായര്‍ പകര്‍ന്നുനല്‍കിയ അഗ്നി നിരവധിപേരുടെ പന്തങ്ങള്‍ ഏറ്റുവാങ്ങിയതോടെ ദീപങ്ങളിലൂടെ പ്രതിഷേധാഗ്നി പടര്‍ന്നു. എം. സിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ചിത്രകല അവാര്‍ഡ് നേടിയ സുഭാഷ് കുമാര്‍ തോടയത്തി​െൻറ നേതൃത്വത്തില്‍ പോരാടുന്ന ചിത്രങ്ങള്‍ എന്ന കൂട്ട ചിത്രരചന സംഘടിപ്പിച്ചു. കത്തുന്ന കവിതകൾ വി. രാമന്‍കുട്ടി അവതരിപ്പിച്ചു. എം.വി. രാജന്‍, അഡ്വ. ജയരാജന്‍, എം.ഡി. ദാസ്, സുധാകരന്‍ എന്നിവര്‍ ഫാഷിസ്റ്റ് വിരുദ്ധ കവിതകള്‍ വായിച്ചു. ദേശീയ അവാര്‍ഡ് നേടിയ സുഭാഷ്‌കുമാര്‍ മുണ്ടക്കോട്ടുകുര്‍ശ്ശിയെ പുരോഗമന കലാസാഹിത്യസംഘം മേഖല സെക്രട്ടറി ടി.കെ. രത്‌നാകരന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഫാഷിസ്റ്റ് വിരുദ്ധ സെമിനാര്‍ ജില്ല കമ്മിറ്റി അംഗം കെ. ജയദേവന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.ബി. രാജ് ആനന്ദ് അധ്യക്ഷത വഹിച്ചു. കെ.ജി. പ്രസന്നന്‍ സ്വാഗതം പറഞ്ഞു. caption കാറൽമണ്ണയിൽ ഫാസിസ്റ്റ് വിരുദ്ധ പന്തം തെളിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.