അവകാശം കവരുന്നവർക്കെതിരെ പടപൊരുതാനാകണം -എളമരം കരീം മലപ്പുറം: അവകാശം കവർന്നെടുക്കുന്നവർക്കെതിരെ പടപൊരുതാൻ തൊഴിലാളി സംഘടനകൾക്കാകണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളന ഭാഗമായി മലപ്പുറത്ത് േട്രഡ് യൂനിയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ സ്ഥാപനങ്ങളിൽ യന്ത്രവത്കരണവും കരാർവത്കരണവും തൊഴിൽസുരക്ഷ ഇല്ലാതാക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾപോലും മാധ്യമധർമം ഉപേക്ഷിച്ച് ലാഭം നേടാനുള്ള ഓട്ടപ്പാച്ചിലിലാണ്. മാധ്യമങ്ങളുടെ ശക്തിയെക്കുറിച്ച് ആദ്യം മനസ്സിലാക്കിയത് മുതലാളിത്തമാണ്. മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും േട്രഡ് യൂനിയനുകളുടെ നേതൃത്വത്തിൽ പൊതുവേദി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അഹമ്മദ്കുട്ടി ഉണ്ണികുളം, ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ. ശശിധരൻ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ സുരേഷ് എടപ്പാൾ സ്വാഗതവും സമീർ കല്ലായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.