ബിബിൻ വധം: പ്രതി പൊലീസ് കസ്​റ്റഡിയിൽ

തിരൂർ: ബി.പി അങ്ങാടി ബിബിൻ വധക്കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി 10 ദിവസമാണ് കസ്റ്റഡി അനുവദിച്ചത്. ബുധനാഴ്ചയാണ് കേസിൽ ആറാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. ബിബിനെ ആക്രമിച്ച സംഘത്തിലുൾപ്പെട്ടയാളായതിനാൽ ആയുധം ഉൾെപ്പടെ കണ്ടെടുക്കേണ്ടതുണ്ട്. കൃത്യത്തിനുപയോഗിച്ച ഒരായുധം രണ്ടാം പ്രതി തൃപ്രങ്ങോട് സാബിനൂളിനെ ഉപയോഗിച്ചുള്ള തെളിവെടുപ്പിനിടെ നരിപ്പറമ്പ് പമ്പ് ഹൗസ് പരിസരത്ത് നിന്ന് കണ്ടെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.