ദമ്പതികളെ പിന്തുടർന്ന് ശല്യം ചെയ്ത രണ്ടുപേർ അറസ്​റ്റിൽ

പൊന്നാനി: ബൈക്ക് യാത്രക്കാരായ ദമ്പതികളെ കാറിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശി കണ്ണയിൽ വീട്ടിൽ ഷിഹാസ് (27), എടപ്പാൾ മൂതൂർ സ്വദേശി കുരുവളപ്പിൽ റാഷിദ് (24) എന്നിവരെയാണ് പൊന്നാനി എസ്.ഐ കെ. നൗഫൽ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച അർധരാത്രിയാണ് സംഭവം. എടപ്പാളിൽനിന്ന് പൊന്നാനി കറുകത്തിരുത്തിയിലേക്ക് ബൈക്കിൽ വരികയായിരുന്നു യുവദമ്പതികൾ. ഇവരെ കാറിൽ പിന്തുടർന്ന് അസഭ്യം പറയുകയും ശല്യം ചെയ്യുകയുമായിരുന്നു. കറുകത്തിരുത്തിയിലെത്തിയപ്പോൾ കാർ ബൈക്കിന് കുറുകെ നിർത്തി പ്രതികൾ ശല്യം ചെയ്യുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.