മഞ്ചേരി: ഹയർ സെക്കൻഡറി പൊതുപരീക്ഷ സമയമാറ്റം വരുത്താനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് ഈ മേഖലയിലെ അധ്യാപകരുടെ സേവനത്തെ ദോഷകരമായി ബാധിക്കുമെന്ന് പരാതി. പരീക്ഷ ജോലികളിൽ ഹയർ സെക്കൻഡറിയിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും സഹായിക്കാൻ ക്ലറിക്കൽ ജീവനക്കാരില്ല. ഒാരോ ദിവസവും പരീക്ഷക്കുള്ള ഇരിപ്പിട ക്രമീകരണം മുതൽ പരീക്ഷ നടത്തി ഉത്തരക്കടലാസുകൾ പായ്ക്ക് ചെയ്ത് തപാൽ വഴി അയക്കുന്ന ജോലിവരെ പരീക്ഷ മേധാവിയുടെ നേതൃത്വത്തിലാണ് നടക്കേണ്ടത്. മൂന്ന് മണിക്കൂർ നീളുന്ന പരീക്ഷ ഉച്ചക്ക് തുടങ്ങുന്ന സ്ഥിതി അധ്യാപകരെയും പരീക്ഷ ചുമതലയുള്ളവരെയും കുഴക്കുമെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എം. രാധാകൃഷ്ണൻ, ഡോ. സാബു ജി. വർഗീസ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.