പാലക്കാട്: ജില്ല വികസന സമിതി യോഗം ഒക്ടോബർ 28ന് രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ ചേരുമെന്ന് ജില്ല കലക്ടർ അറിയിച്ചു. ഉദ്യോഗസ്ഥർ കൃത്യസമയത്ത് പങ്കെടുക്കണം. ചെയർപേഴ്സൺ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പാലക്കാട്: ബി.ജെ.പി സംസ്ഥാന നേതാവും കൗൺസിലറുമായ ശിവരാജനെതിരെ കൗൺസിൽ യോഗത്തിൽ ഉന്നയിച്ച അഴിമതി ആരോപണം ഭീഷണിയും സമ്മർദവും ഭയന്ന് സെക്രട്ടറി നിഷേധിക്കാൻ നിർബന്ധിതനായ സംഭവം വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരസഭ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ശിവരാജെൻറ സാമ്പത്തിക ഉറവിടവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ആരോപണ വിധേയനായ ശിവരാജനെ സംരക്ഷിക്കുന്ന ചെയർപേഴ്സൺ രാജി വെക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മുമ്പ് വനിത കൗൺസിലർക്കെതിരര വിവാദ പരാമർശം നടത്തിയ വ്യക്തിയാണ് ശിവരാജനെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. മാർച്ച് പൊലീസ് തടഞ്ഞു. നഗരസഭ കോൺഗ്രസ് കക്ഷി നേതാവ് കെ. ഭവദാസ് ഉദ്ഘാടനം ചെയ്തു. ബോബൻ മാട്ടുമന്ത അധ്യക്ഷത വഹിച്ചു. അനിൽ ബാലൻ, ഹരിദാസ് മച്ചിങ്ങൽ, എം. പ്രശോഭ്, കെ. രാജേഷ്, ദിലീപ് മാത്തൂർ, ബിനീഷ് പിരായിരി, എം.യു. നൗഫൽ, റാഫി പൊടിപാറ, ശിവദാസ്, ദാസൻ വെണ്ണക്കര, സദ്ദാം, ഷമീർ, ബൈജു, എസ്. ദീപു, വിപിൻദാസ്, ഗൗതം, ഷാക്കിർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.