നെല്ല് സംഭരണം: പണം നൽകുന്നത് വൈകുന്നു

കുഴൽമന്ദം: സപ്ലൈകോക്ക് നെല്ല് നൽകുന്ന കർഷകർക്ക് മൂന്ന് ദിവസത്തിനകം പണം നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കുന്നതിൽ കാലതാമസം. സാങ്കേതിക കുരുക്കാണ് നെല്ല് അളന്ന കർഷകർക്ക് പണം ലഭിക്കാതിരിക്കാനുള്ള കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഒക്ടോബർ അവസാനത്തോടെ പണം നൽകുമെന്നാണ് അധികൃതരുടെ വിശദീകരണം. പാഡികോക്ക് ഒക്ടോബർ മൂന്നുമുതൽ നെല്ല് നൽകിയ കർഷകർക്കും ഇതുവരെ പണം കിട്ടിയിട്ടില്ല. നെല്ല് നൽകി മൂന്ന് ദിവസത്തിനകം പണം ലഭ്യമാക്കുന്ന പദ്ധതി 23നാണ് ആലപ്പുഴയിൽ മന്ത്രിമാർ ഉദ്ഘാടനം ചെയ്തത്. കർഷകർ ബാങ്കുകൾക്ക് പി.ആർ.എസ് (പാഡി രജിസ്ട്രേഷൻ സ്ലിപ്) നൽകുമ്പോൾ, ബാങ്കിൽനിന്ന് നൽകുന്ന രേഖ സപ്ലൈകോക്ക് സമർപ്പിക്കണം. ഇത് സപ്ലൈകോ ബോധ്യപ്പെടുത്തി ബാങ്കിന് രേഖാമൂലം വിവരം നൽകിയാൽ മാത്രമേ കർഷകർക്ക് പണം ലഭിക്കുകയുള്ളൂ. ഈ പ്രക്രിയ വൈകുന്നതാണ് പണം നൽകുന്നത് വൈകാൻ കാരണമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. സപ്ലൈകോ നെല്ല് സംഭരണം ഊർജിതമെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും കർഷകഭവനങ്ങളിൽ നെല്ല് കെട്ടിക്കിടക്കുകയാണ്. സംഭരണം ഇഴഞ്ഞുനീങ്ങുമ്പോഴും കൃഷി, സപ്ലൈകോ അധികൃതർ സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് ബോധവത്കരണം നൽകുന്നതിനെതിരെ പ്രതിേഷധമുയർന്നു. സംഭരണം ആരംഭിക്കുന്നതിന് മുമ്പാണ് കർഷകർക്ക് ബോധവത്കരണം നൽകേണ്ടത്. ഏജൻറുമാർ മുൻകൂട്ടി ഓപൺ മാർക്കറ്റിൽനിന്ന് കുറഞ്ഞവിലയ്ക്ക് സംഭരിച്ച നെല്ല് കർഷകരുടെ ഒഴിവുവന്ന പെർമിറ്റിൽ തിരുകിക്കയറ്റി അമിത ലാഭം കൊയ്യുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇത് പരിശോധിക്കാൻ അധികൃതർ തയാറാകുന്നിെല്ലന്ന് ആരോപണവുമുണ്ട്. ഓപൺ മാർക്കറ്റിൽ നെല്ല് അളന്ന് കർഷകരുടെ പെർമിറ്റ് റദ്ദ് ചെയ്യണമെന്നാണ് ചില കർഷകസംഘടനകളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.