വർധിപ്പിച്ച ഫീസ് പിൻവലിക്കണം ​^േകാഒാപറേറ്റീവ്​ കോളജ്​ അസോസിയേഷൻ

വർധിപ്പിച്ച ഫീസ് പിൻവലിക്കണം -േകാഒാപറേറ്റീവ് കോളജ് അസോസിയേഷൻ മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്സിറ്റി ഒന്നാം വർഷ ബിരുദ പ്രൈവറ്റ് വിദ്യാർഥികളുടെ വർധിപ്പിച്ച രജിസ്േട്രഷൻ ഫീസ് ഉടൻ പിൻവലിക്കണമെന്ന് ആൾ കേരള കോഓപറേറ്റീവ് കോളജ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. നേരത്തെ 625 രൂപ മാത്രമുണ്ടായിരുന്ന രജിസ്േട്രഷൻ ഫീസ് കഴിഞ്ഞ വർഷം 1600 രൂപയായും ഈ വർഷം സ്പെഷ്ൽ ഫീ, കോഴ്സ് ഫീ എന്നിങ്ങനെ 3000ഓളം രൂപയുമായാണ് വർധിപ്പിച്ചത്. വൈസ് ചാൻസലർക്ക് നിവേദനം നൽകും. 31ന് യൂനിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചു. പ്രസിഡൻറ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എ.പി. കൃഷ്ണൻ, ജി. നാരായണൻ, ഉണ്ണികൃഷ്ണൻ, സുബ്രമണ്യൻ, പി. ജോൺസൺ, എം. ജോബ് തോമസ്, പി. ജ്യോതി, സംസ്ഥാന സെക്രട്ടറി മജീദ് ഇല്ലിക്കൽ, കെ.പി. ദയാനന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.