നിലമ്പൂര്‍: സംസ്ഥാന തൈക്വാൻഡോ അസോസിയേഷൻ ആഭിമുഖ്യത്തില്‍ സംസ്ഥാന ചാമ്പ‍്യൻഷിപ് ഞായറാഴ്ച നിലമ്പൂരിൽ നടക്കും. സംസ്ഥാനതല മത്സരങ്ങളും ഇൻറര്‍ സ്‌കൂള്‍ മത്സരങ്ങളുമാണ് നടക്കുക. നിലമ്പൂര്‍ പീവീസ് ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടുമുതല്‍ മത്സരം ആരംഭിക്കും. ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്നവര്‍ക്ക് കണ്ണൂരില്‍ നടക്കുന്ന ഒാള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന തൈക്വാൻഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീധര്‍ കെ. ചരൺ, ചീഫ് ഇന്‍സ്ട്രക്ടര്‍ സുധീഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.