ജെ.സി.ഐ മേഖല 21 സമ്മേളനം ഇന്ന് മുതൽ

തിരൂരങ്ങാടി: ജൂനിയർ ചേംബർ ഇൻറർനാഷനൽ ഇന്ത്യ കോഴിക്കോട്, മലപ്പുറം, പാലക്കാട് മേഖല 21 വാർഷിക സമ്മേളനം വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ കോട്ടക്കൽ റിഡ്ജസ് ഇന്നിൽ അവാർഡ് ജഡ്ജിങ് നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് വെന്നിയൂർ പരപ്പൻ സ്‌ക്വയറിൽ ഉദ്ഘാടന സമ്മേളനം, അവാർഡ് ദാനം, കലാപരിപാടികൾ (ഇശൽ -17) എന്നിവയും നടക്കും. വാർത്തസമ്മേളനത്തിൽ തിരൂരങ്ങാടി ചാപ്റ്റർ പ്രസിഡൻറ് സി.കെ. ബഷീർ, ഡോ. വി.പി. ഹാറൂൺ റഷീദ്, എ. അസ്‌കർ, ഇസ്സു ഇസ്മായിൽ, നവാസ് കൂരിയാട്, ഷറഫുദ്ദീൻ, ജാഫർ താനൂർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.