യുവാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചെന്ന് പരാതി

കോട്ടക്കൽ പൊലീസ് നടപടി വിവാദമാകുന്നു കോട്ടക്കൽ: ഓട്ടോ ഡ്രൈവറായ യുവാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന് പരാതി. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി. കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 12നാണ് സംഭവം. എടരിക്കോട് പാലച്ചിറമാട് സ്വദേശി ചെമ്പയിൽ കോമുവി​െൻറ മകൻ ഇബ്രാഹിംകുട്ടിയെയാണ് (36) ജയിലിലടച്ചത്. കഴിഞ്ഞ പത്തിന് കാലത്ത് രണ്ട് പൊലീസുകാർ ഓട്ടോയിൽ കയറുകയും കോട്ടക്കൽ സ്റ്റേഷനിലേക്ക് വിടാനാവശ്യപ്പെടുകയും ചെയ്തെന്ന് വീട്ടുകാർ പറയുന്നു. ലോട്ടറിവ്യാപാരിയുടെ ടിക്കറ്റ് കീറിയ കേസുണ്ടെന്നാണത്രെ ഇബ്രാഹിമിനോട് പറഞ്ഞത്. പത്തിന് കസ്റ്റഡിയിലെടുത്തെങ്കിലും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് പന്ത്രണ്ടിനാണ്. ഇതിനിടെ കവർച്ചക്കേസിൽ നാലുപേർ പിടിയിലായ കേസിൽ ഇബ്രാഹിംകുട്ടിയെയും ഉൾപ്പെടുത്തി. കോട്ടക്കലിൽ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ ഇയാളടക്കം അഞ്ചുപേർ പിടിയിലായെന്നാണ് എഫ്.ഐ.ആറിൽ ചേർത്തിരിക്കുന്നതെന്ന് ഭാര്യ ഫൗസിയയും സഹോദരൻ അബ്ദുൽ കരീമും പറഞ്ഞു. സ്റ്റേഷനിലെത്തിയ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ അനുവദിച്ചില്ലെന്നും കവർച്ചക്കെത്തിയെന്ന് പറയുന്ന ബാങ്ക് പരിസരത്തുനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കുടുംബം പറഞ്ഞു. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ െബഹ്റ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കാണ് പരാതി നൽകിയത്. എഫ്.ഐ.ആറിൽ പരാമർശമുണ്ടെങ്കിലും ഇയാൾക്കെതിരെ മർദനക്കേസാണുള്ളതെന്നാണ് പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.