നീലഗിരി ജില്ലയില്‍ വാഹനങ്ങളുടെ വേഗപരിധി പുനര്‍നിര്‍ണയിച്ചു

നിലമ്പൂര്‍: തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ വാഹനങ്ങളുടെ വേഗപരിധി പുനര്‍നിര്‍ണയിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി. ദേശീയപാതകളിലും സംസ്ഥാന പാതകളിലും ജില്ല റോഡുകളിലും പരിധി കുറച്ചാണ് ജില്ല റോഡ് സുരക്ഷസമിതിയുടെ നിർദേശപ്രകാരം ഉത്തരവിറക്കിയത്. ദേശീയ-സംസ്ഥാന പാതകളില്‍ മണിക്കൂറില്‍ 35 കിലോമീറ്ററാകും വേഗപരിധി. സംസ്ഥാന പാതയില്‍ പെട്ട തലൈക്കുന്ത, മസിനഗുഡി ഭാഗത്ത് ഇത് 20 കിലോമീറ്ററാണ്. ജില്ല റോഡുകളില്‍ 30 കിലോമീറ്ററും ഊട്ടി, കൂനൂര്‍, ഗുഡല്ലൂര്‍ ടൗൺ ഏരിയകളില്‍ 20 കിലോമീറ്ററും ഹെയര്‍പിന്‍ വളവുകളില്‍ 15 കിലോമീറ്ററും ആണ് പുതിയ വേഗപരിധി. ദേശീയ-സംസ്ഥാന ഹൈവേ അതോറിറ്റി പുതിയ പരിധി കാണിക്കുന്ന ബോര്‍ഡുകള്‍ റോഡുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇത് നടപ്പില്‍ വരുത്തുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.