കോയമ്പത്തൂർ മേഖലയിൽ പുരുഷ വന്ധ്യത വർധിക്കുന്നതായി കണ്ടെത്തൽ

കോയമ്പത്തൂർ: മേഖലയിൽ പുരുഷ വന്ധ്യത വർധിക്കുന്നതായി സർവേ ഫലം. നഗരത്തിലെ പീളമേട് വിജയ് എലാൻസ ഒാഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കോയമ്പത്തൂർ നോവ െഎ.വി.െഎ ഫെർട്ടിലിറ്റി കൺസൽട്ടൻറ് ഡോ. മീനാക്ഷിയാണ് ഇക്കാര്യമറിയിച്ചത്. മിക്ക കേസുകളിലും പുരുഷന്മാർ വന്ധ്യത പരിശോധനക്ക് തയാറാവുന്നില്ല. സാധാരണ നിലയിൽ സ്ത്രീകളാണ് ആദ്യഘട്ടത്തിൽ പരിശോധനക്ക് വിധേയമാവുക. പുരുഷ വന്ധ്യത 40-45 ശതമാനമായി ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 29 മുതൽ 35 വയസ്സ് വരെയുള്ള പുരുഷന്മാരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. അണുബാധ, മദ്യപാനം, പുകയില ഉപയോഗം, അമിതവണ്ണം, വ്യായാമ കുറവ്, പോഷകാഹാര കുറവ്, തൊഴിൽ മേഖലയിലെ മാനസിക സമ്മർദം തുടങ്ങിയവയാണ് മുഖ്യകാരണങ്ങൾ. സാധാരണ ഗുളികകൾ മുതൽ ബീജം കുത്തിവെക്കുന്നതുവരെയുള്ള ചികിത്സാമുറകളിലൂടെ പുരുഷ വന്ധ്യത പരിഹരിക്കാനാവുമെന്ന് മീനാക്ഷി പറഞ്ഞു. വട്ടിപ്പലിശ: വാട്സ്ആപ് മുഖേനയും പരാതി നൽകാമെന്ന് സിറ്റി പൊലീസ് കമീഷണർ കോയമ്പത്തൂർ: വായ്പ നൽകി അമിത പലിശ ഇൗടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ വാട്സ്ആപ് മുഖേനയും നൽകാമെന്ന് സിറ്റി പൊലീസ് കമീഷണർ എ. അമൽരാജ് അറിയിച്ചു. അതത് പൊലീസ് സ്റ്റേഷനുകളിലും പരാതികൾ സമർപ്പിക്കാം. ഇതിന്മേൽ നിഷ്പക്ഷമായ നടപടികൾ സ്വീകരിക്കണമെന്ന് അതത് പൊലീസ് സ്റ്റേഷൻ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 8190000100 എന്ന വാട്സ്ആപ് നമ്പറിലേക്കാണ് പരാതികൾ അയക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.