മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് രണ്ടാംവര്‍ഷ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി ജില്‍ന ജന്നത്ത് ഒന്നാം സ്ഥാനം നേടി. മലപ്പുറം മഅ്ദിന്‍ മോഡല്‍ അക്കാദമിയിലെ ഒ.കെ. മുഹമ്മദ് ശാഹിദ് കുമരംപുത്തൂര്‍ രണ്ടാം സ്ഥാനവും കുണ്ടൂര്‍ ഗൗസിയ്യ ദഅ്‌വ കോളജിലെ കെ. അബ്ദുറഹ്മാന്‍ മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. 43 കോളജുകളില്‍ നിന്നായി 68 വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്്. ശനി, ഞായർ ദിവസങ്ങളില്‍ മലപ്പുറത്ത് നടക്കുന്ന പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സമ്മാനം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.