ചങ്ങരംകുളം: അടക്ക വ്യാപാരം വിപുലപ്പെടുത്താൻ ചങ്ങരംകുളത്ത് പുതിയ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു. അടക്ക വ്യാപാര മേഖലയില്‍ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന മാര്‍ക്കറ്റുകളില്‍ ഒന്നായ ചങ്ങരംകുളത്ത് കേരളത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവർ വില്‍പനക്കെത്തുന്നുണ്ട്. താരതമ്യേന നല്ല വില ലഭിക്കുന്നത് കൊണ്ടും പാരമ്പര്യ കച്ചവടക്കാര്‍ ധാരാളം ഉള്ളത് കൊണ്ടും നൂറ് കണക്കിന് വാഹനങ്ങളിലായി ദിവസേന ടണ്‍ കണക്കിന് അടക്ക ചങ്ങരംകുളം മാര്‍ക്കറ്റിലെത്തുന്നുണ്ട്. വില്‍പനക്കെത്തുന്നവ തരം തിരിച്ച് വിവിധ ആളുകള്‍ ലേലം വിളിച്ചാണ് അടക്ക എടുക്കുന്നത്. കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കം മൂലം നിലവില്‍ ഉണ്ടായിരുന്ന അടക്ക മാര്‍ക്കറ്റ് ഒരുവിഭാഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതോടെയാണ് പ്രധാന കച്ചവടക്കാര്‍ ചേര്‍ന്ന് പഴയ മാര്‍ക്കറ്റിന് മുന്‍വശത്ത് പുതിയ സ്ഥലത്ത് കെട്ടിടം നിര്‍മിച്ച് വിപുലമായ സൗകര്യങ്ങളോടെ പുതിയ അടക്ക മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.