മാതൃ-ശിശു ആശുപത്രി വികസനം: 4.6 കോടി അനുവദിച്ചു പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയുടെ വികസനത്തിന് സംസ്ഥാന സർക്കാർ നാല് കോടി രൂപകൂടി അനുവദിച്ചു. മാതൃ-ശിശു ആശുപത്രി പൂർണസജ്ജമായി തുറക്കുന്നതിെൻറ ഭാഗമായി നടത്തേണ്ട വികസനത്തിലേക്കായാണ് 4.6 കോടി അനുവദിച്ചത്. പൊന്നാനിയിലെ ജനപ്രതിനിധിയായ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ ഇടപെടലാണ് ഫണ്ട് അനുവദിക്കാൻ കാരണം. ഇതോടെ ആശുപത്രിയിലെ ഒ.പിയിലേക്കും കിടത്തിചികിത്സക്കും ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ഇപ്പോൾ ലഭിച്ച 4.6 കോടി രൂപ ഉപയോഗിക്കും. ആശുപത്രിയുടെ ഉള്ളിൽ ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ 2018 ജനുവരിയോടെ പൂർത്തിയാക്കാനും തുടർന്ന് ഉദ്ഘാടനം നടത്താനും സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആശുപത്രിയിലേക്ക് അനുവദിച്ച ഡോക്ടർമാരുടെ സ്പെഷാലിറ്റി കേഡർ തസ്തികകൾ പ്രൊേബഷനിലൂടെ നിയമനം നടത്താനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവൃത്തികൾ ഡിസംബറിൽ പൂർത്തിയാക്കാനും തീരുമാനമായി. യോഗത്തിൽ ആരോഗ്യ സെക്രട്ടറി, ആരോഗ്യ ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ, ഇലക്ട്രിക്കൽ ചീഫ് എൻജിനീയർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആശ എന്നിവർ സംബന്ധിച്ചു. ഫണ്ടുകള്‍ നഷ്ടപ്പെടുത്തുന്ന ജനപ്രതിനിധികള്‍ക്കെതിരെ നടപടി വേണം എടപ്പാള്‍: വികസന ഫണ്ടുകൾ നഷ്ടപ്പെടുത്തുന്ന ജനപ്രതിനിധികള്‍ രാജ്യത്തിെൻറ വികസനമാണ് തകര്‍ക്കുന്നതെന്നും ഫണ്ടുകള്‍ നഷ്ടപ്പെടുത്തുന്ന ജനപ്രതിനിധികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബി.ഡി.ജെ.എസ് തവനൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. രവീന്ദ്രൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. കെ.കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ദാസൻ കോട്ടക്കൽ ക്ലാസെടുത്തു. ജില്ല സെക്രട്ടറി പ്രദീപ് ചുങ്കപ്പള്ളി, രാഗം സുരേഷ്, സി.എം. അജയൻ, പി.പി. ജയപ്രകാശ്, പി.പി. സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:- രാഗം സുരേഷ് (പ്രസി.), കെ.കെ. ജയചന്ദ്രൻ, ടി.വി. മനോജ്, ജയ കേസരി (വൈ. പ്രസി.) സി.എം. അജയൻ, സജി പുറത്തൂർ, ടി.പി. പ്രജിത്ത്, സി.പി. രഘുനാഥ്, (സെക്ര.) എൻ. ബാലൻ, വി.വി. മനോജ് (ജോ. സെക്ര.), പി.പി. സുരേഷ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.