പൊന്നാനി ഹാർബർ

പൊന്നാനി: ഫിഷറീസ് ക്ഷേമനിധി അടക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടി. സമയം നീട്ടണമെന്നാവശ്യപ്പെട്ട് ക്ഷേമനിധി ബോർഡ് അംഗം എ.കെ. ജബ്ബാർ ഫിഷറീസ് ഡി.ഡിയുമായും ക്ഷേമനിധി ബോർഡ് കമീഷണറുമായും ബന്ധപ്പെട്ടിരുന്നു. സമയപരിധി 27ന് അവസാനിപ്പിക്കുമെന്നാണ് ഫിഷറീസ് വകുപ്പ് നേരത്തേ അറിയിച്ചിരുന്നത്. ഈ കാലാവധിക്കുള്ളിൽ അടക്കാനുള്ള പ്രയാസം മത്സ്യത്തൊഴിലാളികൾ അറിയിച്ചിരുന്നു. പൊന്നാനിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് സമയം നീട്ടാൻ അനുമതി നൽകിയത്. ക്ഷേമനിധി ഓഫിസിൽ പണമടച്ച് ഫിഷറീസ് ഓഫിസിൽ അപേക്ഷ നൽകാൻ ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് സാധിക്കും. കൂടാതെ വരുന്ന അവധി ദിവസങ്ങളിലും പണമടക്കാം. ആഴ്ചകളായുള്ള ആശങ്കകൾക്കാണ് പരിഹാരമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.