കീഴാറ്റൂർ: മിശ്രവിവാഹിതരായ ജഷീല-ടിസോ ടോമി ദമ്പതികൾക്ക് സി.പി.എം നെന്മിനി ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി. ജില്ല സെക്രട്ടറി പി.പി. വാസുദേവൻ ഉപഹാരം നൽകി. മഞ്ചേരി ഏരിയ സെക്രട്ടറി അസൈൻ കാരാട്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ വി. ശശികുമാർ, വി.എം. ഷൗക്കത്ത്, ജില്ല കമ്മിറ്റി അംഗങ്ങളായ ഐ.ടി. നജീബ്, സി. വിജയലക്ഷ്മി, സി.പി.ഐ ജില്ല അസി. സെക്രട്ടറി കെ. മോഹൻദാസ്, വി. ജ്യോതിഷ്, പി. ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. തച്ചിങ്ങനാടം കുന്നുമ്മൽ യൂസഫിെൻറയും സി.പി.എം മഞ്ചേരി ഏരിയ കമ്മിറ്റി അംഗം നജ്മ യൂസഫിെൻറയും മകൾ ജഷീല ഇതരമതത്തിൽ പെട്ടയാളെ വിവാഹം കഴിച്ചതിെൻറ പേരിൽ ഇവരുടെ കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവദമ്പതികൾക്ക് സി.പി.എം സ്വീകരണം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.