കോട്ടക്കൽ: എ.എൽ.എ ഫണ്ട് ഉപയോഗിച്ച് നഗരസഭയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനവും ചർച്ചയും നടത്താനായി കോട്ടക്കലിൽ യു.ഡി.എഫ് യോഗം ചേർന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയോട്ടത്തിന് നവംബർ 11ന് വൈകീട്ട് നാലിന് കോട്ടക്കലിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രദീപ് വെങ്ങാലിൽ അധ്യക്ഷത വഹിച്ചു. ബഷീർ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. ഇല്ലിക്കോട്ടിൽ കുഞ്ഞലവി ഹാജി, കെ.കെ. നാസർ, പി. ഉസ്മാൻ കുട്ടി, സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, ജുനൈദ് പരവക്കൽ, മൊയ്തീൻ അഹമ്മദ്, ചെമ്മുക്കൻ ബീരാൻ, ടി.വി. സുലൈഖാബി, ബുഷ്റ ഷബീർ, കെ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. കോട്ടക്കലിൽ ചേർന്ന യു.ഡി.എഫ് യോഗം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.