എൻ. ഷംസുദ്ദീൻ എം.എൽ.എ സമരപ്പന്തൽ സന്ദർശിച്ചു

കീഴുപറമ്പ്: എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ഒരു മാസത്തോളമായി നടന്നുവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ സമരപ്പന്തലും പദ്ധതി പ്രദേശവും സന്ദർശിച്ചു. സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. സലാം തേക്കുംകുറ്റി, കെ.സി.എ. ഷുക്കൂർ, ബഷീർ പുതിയോട്ടിൽ, കെ. നജീബ്, റഷീഫ് കണിയാത്ത്, കെ. കോയ, അബ്ദുൽ ബർ മാസ്റ്റർ, കരീം പഴങ്കൽ, കെ. നൗഷാദ്, ജാഫർ എരഞ്ഞിമാവ്, നൂറുദ്ദീൻ കക്കാട്, ഹംസ മുണ്ടയിൽ, എ.ഡി. യൂസുഫ്, സമദ് മുക്കം, ബാബു പുലകുന്നത്ത്, എ.കെ. റാഫി, എം. മുഹമ്മദലി വാദിനൂർ, കമറുദ്ദീൻ കൊക്കഞ്ചീരി, ടി.പി. ഷൗക്കത്തലി എന്നിവർ സംസാരിച്ചു. ഫോട്ടോ: എരഞ്ഞിമാവിൽ ഗെയിൽ പദ്ധതി പ്രദേശത്തേക്ക് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.