വേങ്ങരയിൽ ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് ലീഗ് പ്രവർത്തക സമിതി

മലപ്പുറം: വേങ്ങര നിയമസഭ ഉപെതരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിൽ കുറവുണ്ടായത് തിരിച്ചടിയായി കാണാനാവില്ലെന്ന് മലപ്പുറത്ത് ചേർന്ന മുസ് ലിം ലീഗ് ജില്ല പ്രവർത്തക സമിതി യോഗം വിലയിരുത്തി. ഭരണസ്വാധീനം പരമാവധി ഉപയോഗപ്പെടുത്തിയാണ് സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സാധാരണ വോട്ടുചെയ്യാതെ മാറിനിൽക്കുന്നവരെപോലും അവർ ബൂത്തിലെത്തിച്ചിട്ടും കെ.എൻ.എ. ഖാദറിന് 23,000-ത്തിലധികം വോട്ടിന് ജയിക്കായി. നിലവിലെ സാഹചര്യത്തിൽ മികച്ച ഭൂരിപക്ഷമാണിതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കേരളത്തിൽ സർക്കാർ ഒത്താശയോടെയുള്ള വിദ്യാഭ്യാസ വകുപ്പിലെ കാവിവത്കരണത്തിനെതിരെ ബഹുജനസംഘടനകളെ അണിനിരത്തി പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. 2017 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് വിദ്യാഭ്യാസ സ്ഥാപനത്തിൽ ദേശീയപതാക ഉയർത്തിയതി​െൻറ തുടർച്ചയാണിത്. ഇടതു സർക്കാറി​െൻറ ഫാഷിസ്റ്റ് അനുകൂല നിലപാടുകൾ ജനം തിരിച്ചറിയുമെന്നും പ്രവർത്തകസമിതി വ്യക്തമാക്കി. പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എം.എൽ.എമാരായ പി.കെ. അബ്ദുറബ്ബ്, കെ.എൻ.എ. ഖാദർ, എം. ഉമ്മർ, പി. ഉബൈദുല്ല, പി. അബ്ദുൽഹമീദ്, എൻ. ഷംസുദ്ദീൻ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, സംസ്ഥാന-ജില്ല ഭാരവാഹികളായ കെ. കുട്ടി അഹമ്മദ്കുട്ടി, പി.എം.എ. സലാം, യു.എ. ലത്തീഫ്, കെ. മുഹമ്മദുണ്ണി ഹാജി, അഷ്റഫ് കോക്കൂർ, അരിമ്പ്ര മുഹമ്മദ്, എം.കെ. ബാവ, സലീം കുരുവമ്പലം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.