മലപ്പുറം: തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിന് കീഴിലുള്ള പരപ്പനങ്ങാടി നഗരസഭ, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത്, മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളിൽ പട്ടികജാതി പ്രമോട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40നുമിടയിൽ പ്രായമുള്ളവരും പ്രീഡിഗ്രി/പ്ലസ് ടു വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവർത്തിക്കുന്ന നഗരസഭയിലെ പ്രമോട്ടർക്ക് െറസിഡൻറ് ട്യൂട്ടറുടെ ചുമതല വഹിക്കേണ്ടതിനാൽ ഇവരുടെ കുറഞ്ഞ യോഗ്യത ബിരുദമാണ്. ബി.എഡ് ഉള്ളവർക്ക് മുൻഗണന. നിയമനം പരമാവധി ഒരു വർഷത്തേക്കാണ്. താൽപര്യമുള്ളവർ രേഖകൾ സഹിതം നവംബർ രണ്ടിന് വൈകീട്ട് അഞ്ചിനകം ജില്ല പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. അപേക്ഷയുടെ മാതൃക ജില്ല പട്ടികജാതി വികസന ഓഫിസിൽനിന്നും ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫിസുകളിൽനിന്നും ലഭിക്കും. ഫോൺ: 0483 2734901.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.