ഓടിക്കൊണ്ടിരുന്ന കാറിെൻറ ബോണറ്റിൽ തീ പടർന്നു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറി​െൻറ ബോണറ്റിൽ തീപിടിത്തം. വ്യാഴാഴ്ച വൈകീട്ട് കെ.ജി പടിയിലാണ് സംഭവം. വൈലത്തൂരിൽനിന്ന് ചമ്രവട്ടത്തേക്ക് പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഇൻഡിക്ക കാറിലാണ് തീപിടിത്തമുണ്ടായത്. കെ.ജി പടിയിൽ സാധനങ്ങൾ വാങ്ങാൻ നിർത്തിയതിനിടെ ബോണറ്റിനുള്ളിൽനിന്ന് പുകയുയരുന്നത് കണ്ട് പരിശോധിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തി. കാറി‍​െൻറ മുൻഭാഗം കത്തിനശിച്ചു. ................................... വളാഞ്ചേരി: കുളമംഗലം എ.എം.എൽ.പി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ശ്രദ്ധ പദ്ധതി ആരംഭിച്ചു. വാർഡ് കൗൺസിലർ വസന്ത വേലായുധൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു. എം.പി. ഷാഹുൽ ഹമീദ് മാസ്റ്റർ ക്ലാസെടുത്തു. പ്രധാനാധ്യാപിക എൻ.കെ. ശോഭന സംസാരിച്ചു. \I\B \B\I
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.