അന്ധരുടെ സംസ്ഥാന കല-കായികമേള തിരൂരിൽ തിരൂർ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംസ്ഥാനതല കല-കായിക മേള ശനി, ഞായർ ദിവസങ്ങളിൽ തിരൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുതിർന്നവർക്ക് പുറമെ സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകളിലും ജനറൽ സ്കൂളുകളിലും പഠിക്കുന്ന അന്ധ വിദ്യാർഥികളും മേളയിൽ മാറ്റുരക്കും. ശനിയാഴ്ച കലാമത്സരങ്ങൾ തിരൂർ എസ്.എസ്.എം പോളിടെക്നിക് കോളജിലും ഞായറാഴ്ച കായികമേള ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലും നടക്കും. സംഘടനയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 9.30ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാത്രി കലാസന്ധ്യയും അരങ്ങേറും. ഞായറാഴ്ച വൈകീട്ട് 3.30ന് സമാപന സമ്മേളനം ഇ.ടി മുഹമ്മദ്ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ അഡ്വ. എസ്. ഗിരീഷ്, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത്, വൈസ് പ്രസിഡൻറ് അഡ്വ. പി. നസറുല്ല, ഫെഡറേഷൻ ഭാരവാഹികളായ കെ. ഗോപാലകൃഷ്ണൻ, പി. ഉണ്ണികൃഷ്ണൻ, കെ. അബ്ദുൽ അസീസ്, എം.ഐ. ജേക്കബ്, സി. ഹബീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.