പുതുശ്ശേരി: കാട്ടാന ശല്യം രൂക്ഷമായ കുരുടിക്കാട് നരകംപിള്ളി പാലം റോഡിൽ മലമ്പുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ അടിക്കാട് വെട്ടി . മുരുകാനന്ദൻ, അനീഷ്, ഷാജി, രാജേഷ്, പാലാഴി ഉദയകുമാർ, എം കൃഷ്ണനുണ്ണി, രജനികൃഷ്ണനുണ്ണി, എം. സ്വാമിനാഥൻ, ശ്യാമളകുമാർ, എം. മുരളിധരൻ, രമേഷ്, സുമതി, സരോമണി, ഗീത എന്നിവർ നേതൃത്വം നൽകി. സർക്കാർ ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയ വാഹനം കണ്ടെടുത്തില്ല കൊല്ലങ്കോട്: ഇറിഗേഷൻ ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയ വാഹനത്തെ പൊലീസ് പിടിച്ചെടുക്കാത്തതിനെതിരെ പരാതി. നെന്മാറ സ്വദേശി റബീഖി (49) നെയാണ് തമിഴ്നാട്ടിൽ നിന്നെത്തിയ കാർ ഇടിച്ചത്. കഴിഞ്ഞ 18 ന് നെന്മാറയിൽ നിന്നും മീങ്കര ഡാമിലെ ഇറിഗേഷൻ ഓഫീസിലേക്ക് ബൈക്കിൽ പോവുകയായിരുന്ന റബീഖിനെ ഉടുമലയിൽ നിന്നും കൊല്ലങ്കോട് ഭാഗത്തെക്കു വരുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. തലക്കും കൈകാലുകൾക്കും പരുക്കേറ്റ റബീഖിനെ കൊല്ലങ്കോട്ടിയും തുടർന്ന് പാലക്കാട് സ്വകാര്യ ആശുപാതിയിലും പ്രവേശിപ്പിച്ചിരുന്നു. പൊലീസിൽ വിവരം അറിയിച്ചും പൊലീസ് സ്ഥലത്ത് നിന്നും വീട്ടിലെത്തിയ റബീഖ്കൊല്ലങ്കോട് പൊലീസിൽ വിവരമന്വേഷച്ചപ്പോൾ റഫീഖിനെ മുറിവുകളോടെ സ്റ്റേഷനിൽ വരാൻ നിർദേശിക്കുകയാണുണ്ടായത്. വാഹനം തമിഴ്നാട്ടിലേക്ക് കടന്നതായി പരാതി നൽകിയ റബീഖ് തുടർ നടപടികൾക്കായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പൊലീസിെൻറ വീഴ്ച്ചയാണ് വാഹനത്തെ കസ്്റ്റഡിയിൽ എടുക്കാതിരിക്കുവാൻ കാരണമെന്നും അപകടം അറിയിച്ചും സ്ഥലം സന്ദർശിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. ഭവന പദ്ധതിയിൽ അനർഹർ; ബി.ജെ.പി റോഡ് ഉപരോധിച്ചു കൊല്ലങ്കോട്: ഭവന പദ്ധതികളിൽ അനർഹർ ഉൾപ്പെട്ടെന്നാരോപിച്ച് ബി.ജെ.പി മംഗലം-ഗോവിന്ദാപുരം റോഡ് ഉപരോധിച്ചു. പഞ്ചായത്തിൽ നടപ്പാക്കുന്ന ഭവന പദ്ധതികളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ ഉൾപ്പെടുത്തിയ ഭരണ സമിതിയുടെ തീരുമാനത്തിനെതിരെയാണ് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലങ്കോട് പഞ്ചായത്തിലേക്ക് മാർച്ചും നടത്തി. സമരം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ജി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ടി.എൻ. രമേശ് അധ്യക്ഷത വഹിച്ചു. ബാബു, സുകുമാരൻ,ശെന്തിൽ, പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.