Tir D11 Musthafa 24 കൽപകഞ്ചേരി: ദേശീയപാത അതിരുമടയില്‍ ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വലിയ പറപ്പൂർ വല്ലിപറമ്പ് സ്വദേശി പള്ളിപറമ്പിൽ ഇബ്രാഹീമിെൻറ മകന്‍ മുസ്‌തഫയാണ് (24) മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എേട്ടാടെയാണ് അപകടം. പുത്തനത്താണിയില്‍നിന്ന് കോട്ടക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മുസ്‌തഫ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസ്‌തഫയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് നാലോടെ മരണപ്പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച കൽപകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തും. ഉച്ചയോടെ വലിയ പറപ്പൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. അതേസമയം, തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് ബൈക്ക് മറിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. മാതാവ്: മറിയാമു. ഭാര്യ: ജംഷീറ. സഹോദരങ്ങൾ: ഷൗക്കത്ത്, സിദ്ദീഖ്, ബെൻസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.