തിരൂർ: ബി.പി അങ്ങാടി പുളിഞ്ചോട്ട് ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വെട്ടിവീഴ്ത്തിയ സംഘത്തിലുൾപ്പെടുന്നയാളാണ് പിടിയിലായത്. പോപ്പുലർ ഫ്രണ്ട് നേതാവാണ്. തിരിച്ചറിയിൽ പരേഡിന് വിധേയമാക്കാനുള്ളതിനാൽ മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ആറാം പ്രതിയാണ് ഇയാളെന്ന് തിരൂർ സി.ഐ എം.കെ. ഷാജി അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഗൂഡല്ലൂരിലെ സ്വകാര്യ ഫാമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സി.ഐ എം.കെ. ഷാജി, എസ്.ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഫാം വളഞ്ഞ് പിടികൂടുകയായിരുന്നു. പുളിഞ്ചോട്ട് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ബിബിനെ ആക്രമിച്ചതും പിന്തുടർന്ന് വെട്ടിവീഴ്ത്തിയതും രക്ഷപ്പെട്ടതുമുൾപ്പെടെയുള്ള വിവരങ്ങൾ തെളിവെടുപ്പിനിടെ ഇയാൾ വിശദീകരിച്ചു. നേരത്തേ അറസ്റ്റിലായ രണ്ടാംപ്രതി തൃപ്രങ്ങോട് സ്വദേശി സാബിനൂളാണ് ആദ്യം ബിബിനെ വെട്ടിയതെന്നും പിന്നീട് താൻ വെട്ടിയെന്നും ഇയാൾ വ്യക്തമാക്കി. വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ കൃത്യത്തിൽ പങ്കെടുത്ത ആറംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിലായി. അന്വേഷണം തുടരുകയാണെന്ന് സി.ഐ അറിയിച്ചു. photo: tir mg1 പ്രതിയെ ഉപയോഗിച്ച് പുളിഞ്ചോട്ട് തെളിവെടുപ്പ് നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.