വേങ്ങര: കണ്ണമംഗലം വാല്‍പള്ള്യാളിയിലും വന്‍തോതില്‍ കോഴിമാലിന്യം തള്ളുന്നതായി പരാതി. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പരാതിപ്പെടുകയായിരുന്നു. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡിലാണ് ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ മാലിന്യം തള്ളുന്നത്. പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മൂന്നാം വാര്‍ഡ് അംഗം കാംബ്രന്‍ നൗഷാദ്, പഞ്ചായത്ത് അംഗമായ ഷമീര്‍ പുള്ളാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. കോഴിമാലിന്യം അശാസ്ത്രീയമായ രീതിയില്‍ തള്ളുന്നത് ശ്രദ്ധയില്‍പെട്ട ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ഇതിനെതിരെ സ്റ്റോപ് മെമ്മോ നല്‍കി. കണ്ണമംഗലം വാല്‍പള്ള്യാളിയില്‍ തള്ളിയ കോഴിമാലിന്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് മൂടിയ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.