പെരുവള്ളൂർ: അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ നിർദേശിക്കപ്പെട്ട പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വികസനക്കുതിപ്പിനൊരുങ്ങുന്നു. സ്കൂളിനെ മികവിെൻറ കേന്ദ്രമാക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കമായി നടന്ന വിദ്യാഭ്യാസ വികസന സംഗമം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ഒരു നാട്ടിലെ വിദ്യാലയത്തിെൻറ പുരോഗതി ആ നാടിെൻറതന്നെ വികാസത്തിന് ആക്കം കൂട്ടുമെന്നും അതുകൊണ്ട് നാട്ടുകാർ സാധ്യമാവുന്ന അർഥങ്ങളിലെല്ലാം അതിൽ പങ്കാളികളാകണെമന്നും അദ്ദേഹം ഓർമിപ്പിച്ചു. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വികസന സെമിനാർ നിയുക്ത എം.എൽ.എ കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സ്കൂൾ പി.ടി.എ പ്രസിഡൻറുമായ കെ. അബ്ദുൽ കലാം മാസ്റ്റർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, മലപ്പുറം എസ്.എസ്.എ പ്രോജക്ട് ഓഫിസർ എൻ. നാസർ, ഹനീഫ കള്ളിയത്ത്, സ്കൂൾ പ്രിൻസിപ്പൽ കെ.പി. അബ്ദുന്നാസർ, പ്രധാനാധ്യാപകൻ വി.വി. ശശിധരൻ, എ. മൂസ, ജില്ല പഞ്ചായത്തംഗങ്ങളായ എ.കെ. അബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.പി. അസൈൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. വേണുഗോപാൽ, മെംബർമാരായ ബീഗം സാബിറ, കെ. അയ്യപ്പൻ, കാവുങ്ങൽ ഇസ്മാഈൽ, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. കുട്ട്യാലി ഹാജി, പൂർവ വിദ്യാർഥിയും സര്‍ക്കിള്‍ ഇൻസ്പെക്ടറുമായ രവീന്ദ്രൻ, രാഷ്ട്രീയ സാമൂഹിക പ്രതിനിധികളായ കൊറളോട്ടി മജീദ്, പി.ടി. ഗോവിന്ദൻ കുട്ടി മാസ്റ്റർ, തേനത്ത് മൊയ്തീൻകുട്ടി, പി. മുഹമ്മദ് മാസ്റ്റർ, കെ. മുസ്തഫ മാസ്റ്റർ, സ്കൂൾ ചെയർമാൻ സാന്ദ്ര കൃഷ്ണൻ, വൈസ് ചെയർമാൻ സുബിൻ രാജ് എന്നിവര്‍ സംസാരിച്ചു. മെഡിക്കൽ, എൻജിനീയറിങ്, സ്കോളർഷിപ് മത്സര പരീക്ഷകളിലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും കായികമേളകളിലും സംസ്ഥാന ശാസ്ത്രമേളയിലും കലോത്സവങ്ങളിലും ഉയർന്ന വിജയം നേടിയ പ്രതിഭകളെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അധ്യാപിക കെ.എം. ഷൈനിയെയും ചടങ്ങിൽ ആദരിച്ചു. CAPTION പെരുവള്ളൂര്‍ സ്കൂള്‍ മികവിെൻറ കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ വികസന സംഗമം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.