കോട്ടക്കൽ: ഇന്ത്യനൂർ കൂരിയാട് എ.എം.യു.പി സ്കൂൾ ആവിഷ്കരിച്ച 'ഞങ്ങളും പാടത്തേക്ക്' പദ്ധതിയുടെ രണ്ടാം ഘട്ടമായ ഞാറുനടീൽ കൂരിയാട് പാണ്ടൻമാർ പാടത്ത് നടന്നു. പൊന്മള കൃഷിഭവൻ, കൂരിയാട് പാടശേഖര സമിതി എന്നിവയുടെ സഹകരണത്തോടെ 30 സെൻറ് സ്ഥലത്താണ് വിദ്യാർഥികൾ കൃഷിയിറക്കിയത്. വിത്ത് മുളപ്പിക്കൽ, പാടമൊരുക്കൽ തുടങ്ങി നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളും ഞാറ്റുപാട്ടുകളും പരിചയപ്പെട്ടത് വിദ്യാർഥികൾക്ക് പുതിയ അനുഭവപാഠമായി. വിവിധയിനം നെൽവിത്തുകൾ, വളപ്രയോഗം, വിളവെടുപ്പുകാലം എന്നിവയെക്കുറിച്ച് അമീറലി കല്ലായി വിദ്യാർഥികളുമായി സംവദിച്ചു. പാടശേഖര സമിതി കൺവീനർ പി. അബ്ദുൽ കരീം, പി. സുനിൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. അധ്യാപകരായ ബിനോയ് ഫിലിപ്പ്, ടി.വി. രാജു, കെ. ശ്രീദേവി, കെ. ഗണേശൻ എന്നിവർ നേതൃത്വം നൽകി. CAPTION കൂരിയാട് എ.എം.യു.പി സ്കൂൾ ആവിഷ്കരിച്ച 'ഞങ്ങളും പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി കൂരിയാട് പാണ്ടൻമാർ പാടത്ത് നടന്ന ഞാറുനടീൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.