മമ്പാട്: പഞ്ചായത്ത് സ്റ്റേഡിയം മഴ പെയ്താൽ ചളിക്കളം. വർഷങ്ങളായി വികസന പ്രവർത്തനങ്ങൾ നടത്താതെ കന്നുകാലികളുടെ മേച്ചിൽപുറമായി മാറിയിരിക്കുന്ന സ്റ്റേഡിയം വേനലിൽ പൊടിശല്യമായതിനാൽ മത്സരങ്ങൾ നടത്താനും കഴിയുന്നില്ല. പ്രശ്ന പരിഹാരത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോഗം ചേരുകയും തുടർ പ്രവർത്തനങ്ങൾക്ക് 15 അംഗ സംരക്ഷണ സമിതി രൂപവത്കരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്തംഗം സരോജിനി ചെയർപേഴ്സനായും തൈകണ്ടി സൈഫുറഹ്മാൻ കൺവീനറായും അസീബ് മേലേതിൽ ട്രഷററുമായാണ് കമ്മിറ്റി രൂപവത്കരിച്ചത്. യോഗത്തിൽ കാമ്പ്രത്ത് സുബൈർ, കെ. ശിഹാബ്, തൈക്കണ്ടി അബ്ദുല്ല, കെ. ഹൈദർ, എൻ.പി. ഉബൈദ് എന്നിവർ സംസാരിച്ചു. പടം: മമ്പാട് പഞ്ചായത്ത് സ്റ്റേഡിയം ചളിക്കളമായ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.