മങ്കട: വെല്‍ഫെയര്‍ പാര്‍ട്ടി വേരുമ്പിലാക്കല്‍ യൂനിറ്റ് സമ്മേളനത്തോടനുബന്ധിച്ച് കര്‍ഷകരുടെ സംഗമവും വൃക്ഷത്തൈ വിതരണവും നടത്തി. ജില്ല സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഖാദര്‍ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. കൃഷിനാശം തടയാനും കാര്‍ഷിക അഭിവൃദ്ധിക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ 'കര്‍ഷകരോട്' ശീര്‍ഷകത്തില്‍ ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രം ഫാം മാനേജര്‍ ജുബൈന്‍ എലിക്കോട്ടില്‍ പവര്‍പോയൻറ് പ്രസേൻറഷനിലൂടെ അവതരിപ്പിച്ചു. മങ്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.കെ. ജമാലുദ്ദീന്‍, എ. സിദ്ദീഖ് ഹസ്സന്‍ മൗലവി, വി. അബ്ദുമാസ്റ്റർ, യൂനിറ്റ് പ്രസിഡൻറ് സാജിര്‍, കെ. ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം മങ്കട: ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ദ്വിദിന പരിശീലനം വൈസ് പ്രസിഡൻറ് അബ്ബാസലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡൻറ് ബിരിയുമ്മ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ അധ്യക്ഷന്‍ ശശികുമാര്‍, ആരോഗ്യ വിദ്യാഭ്യാസ അധ്യക്ഷ റസിയ പൂന്തോട്ടത്തില്‍, മെംബര്‍മാരായ മാമ്പറ്റ ഉണ്ണി, സക്കീന, സി.കെ. സുബൈദ കുടുംബശ്രീ ചാർജ് ഓഫിസര്‍ പി. ശാന്തി എന്നിവര്‍ പങ്കെടുത്തു. പരിശീലന ക്ലാസിന് ഗണപതി മാസ്റ്റര്‍, സക്കീന മാമ്പ്ര എന്നിവര്‍ നേതൃത്വം നല്‍കി. സി.ഡി.എസ് അക്കൗണ്ടൻറ് വിജിത നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.