'ഇതളുടെ ഭൂമിക' സമര്‍പ്പിച്ചു

നിലമ്പൂർ: വ്യത്യസ്ത ജീവിതരീതികളെ പരിചയപ്പെടുത്തുന്നതിനായി നിലമ്പൂര്‍ മുതുകാട് പ്രവര്‍ത്തനമാരംഭിക്കുന്ന കേന്ദ്രമായ 'ഇതളുടെ ഭൂമിക'യുടെ സമര്‍പ്പണം നടത്തി. ആഹാരം, ആരോഗ്യം, അറിവ് എന്നിവയുടെ പരസ്പരകൈമാറ്റത്തിനും കലാ സാംസ്‌കാരിക വിനിമയത്തിനുമായാണ് ഇവിടം ലക്ഷ്യമിടുന്നത്. സി.ഐ. സുനില്‍ പുളിക്കല്‍, ജിനന്‍, സായി, കൗൺസിലര്‍ എന്‍. വേലുക്കുട്ടി, ഗീത വിജയന്‍, ആചാര്യ വിനയ് കൃഷ്ണ എന്നിവർ സംബന്ധിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ജിനന്‍, സനൂപ് നരേന്ദ്രന്‍ എന്നിവര്‍ നയിക്കുന്ന പഠനശിബിരം നടത്തി. വൈകീട്ട് കളരി ഉള്‍പ്പെടെയുള്ള കലാകായിക പ്രദര്‍ശനൾ അരങ്ങേറി. വരും ദിവസങ്ങളില്‍ ആചാര്യ വിനയ് കൃഷ്ണയുടെ കൃഷി, ആരോഗ്യം, ശാസ്ത്രപഠനം, രാജയോഗ, തന്ത്ര എന്നീ വിഷയങ്ങളിലുള്ള പഠനശിബിരവും നവാസ് ഗുരുക്കളുടെയും ഐസക്കി‍​െൻറയും നേതൃത്വത്തില്‍ കളരി, യോഗ ക്ലാസുകളും നടത്തും. പടം:1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.