തിരുമാന്ധാംകുന്നിൽ മഹാമംഗല്യ പൂജക്ക്​ വൻതിരക്ക്​

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച മഹാമംഗല്യ പൂജക്ക് വൻതിരക്ക്. അനുയോജ്യമായ ഇണയെ ലഭിക്കാൻ നടത്തുന്ന വഴിപാടാണിത്. ശ്രീമൂലസ്ഥാനത്ത് ഗണപതിക്ക് കദളിപ്പഴം, അപ്പം, അടപ്പായസം എന്നിവയാണ് നിവേദിക്കുക. ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ മഗല്യപൂജ ക്ഷേത്രത്തിൽ പതിവായി നടത്താറുണ്ടെങ്കിലും തുലാമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ചയാണ് മഹാമംഗല്യ പൂജ നടത്താറ്. മേൽശാന്തി പന്തലക്കോടത്ത് ദാമോദരൻ നമ്പൂതിരി പൂജാകർമങ്ങൾക്ക് നേതൃത്വം നൽകി. പടം....pmna M3 അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മഹാമംഗല്യ പൂജക്ക് എത്തിയവർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.